മായാവതി മത്സരിക്കില്ല; ഉത്തർപ്രദേശിൽ അധികാരം പിടിക്കുമെന്നും ബി.എസ്.പി

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് വാദി പാർട്ടി അദ്ധ്യക്ഷയുമായ മായാവതി ആസന്നമായ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിഎസ്പി ജനറൽ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിയോ ബിജെപിയോ അധികാരത്തിൽ വരില്ല. ബി.എസ്.പി ആയിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിൽ ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന്‌ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മത വിദ്വേഷ പ്രചാരണങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണുള്ളത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ഞായറാഴ്ച പാർട്ടി യോഗത്തിൽ വെച്ച് മായാവതി പറഞ്ഞിരുന്നു.

ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നീ തിയതികളിലായി ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. 202 ആണ് രാജ്യത്തെ ഏറ്റവും വലിയ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്‌ വേണ്ട മാന്ത്രിക സംഖ്യ.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ