എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

എംബിബിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഷാജഹാന്‍പൂരിലെ വരുണ്‍ അര്‍ജുന്‍ മെഡിക്കല്‍ കോളേജിലാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിംഗിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.

ഗോരഖ്പൂര്‍ സ്വദേശിയായിരുന്നു കുശാഗ്ര പ്രതാപ് സിംഗ് എന്ന 24കാരന്‍. കുശാഗ്ര പ്രതാപ് കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ഹോസ്റ്റലിന് പിന്നില്‍ നിന്ന് കുശാഗ്രയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നെന്ന് കോളേജ് അധികൃതര്‍ പറയുന്നു. മൂന്ന് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുശാഗ്ര താമസിച്ചിരുന്നത്. കുശാഗ്ര എന്തെങ്കിലും ആവശ്യത്തിനായി മുകളിലത്തെ നിലയില്‍ പോയപ്പോള്‍ കാല്‍ വഴുതി വീണതാകാം അല്ലെങ്കില്‍ ആരെങ്കിലും ബോധപൂര്‍വ്വം തള്ളിയിട്ടതാകാനും സാധ്യതയുള്ളതായി പൊലീസ് പറയുന്നു.

Latest Stories

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

IND VS AUS: ഇപ്പോൾ അവനെ എല്ലാവരും ട്രോളും, പക്ഷെ അന്ന് അയാൾ നേടിയത് പോലെ ഒരു സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല; സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ

ആ താരത്തോട് ഓസ്ട്രേലിയ സൗഹാർദ്ദപരമായി പെരുമാറണം, നീ എത്ര സുന്ദരൻ ആണെന്നൊക്കെ പറഞ്ഞ് പുകഴ്ത്തണം; ടീമിന് ഉപദേശവുമായി സ്റ്റീവ് വോ

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര

പോലീസിൽ വിശ്വാസമില്ല: കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി