ഡല്‍ഹി എം സി ഡി മേയര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം. ബിജെപിയുടെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നീട്ടിവെച്ച തിരഞ്ഞെടുപ്പാണ് ഇന്നു നടന്നത്. തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയി ഡല്‍ഹി എംസിഡി മേയറായി വിജയിച്ചു. സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണല്‍. മുന്‍പ് മൂന്ന് തവണ ആപ് ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.
ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തേ ബിജെപി തര്‍ക്കം ഉയര്‍ത്തിയത്. ആം ആദ്മി പാര്‍ട്ടി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്. നാമ നിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്നു തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
മേയര്‍ തെരഞ്ഞെടുപ്പില്‍ 14 എംഎല്‍എമാരും 10 എംപിമാരും അടക്കം 274 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്ന. ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തയാണ് മത്സരിച്ചത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലിഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രേഖാ ഗുപ്തയ്ക്ക് 116 വോട്ട് ലഭിച്ചു. ബിജെപിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നത് 113 വോട്ടാണ്. ഇതില്‍ മൂന്ന് വോട്ടുകള്‍ അധികം ലഭിച്ചു. ഇത് എങ്ങിനെ ലഭിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍, തിരഞ്ഞെടുപ്പില്‍ നിന്ന് എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു.