മാംസവും മുട്ടയും ‘മതവിരുദ്ധ വികാരങ്ങൾക്ക്’ കാരണമാകുന്നു, ‘സാത്വിക മെസ്’ ആരംഭിക്കാൻ ഒരുങ്ങി ഡൽഹി ഐ.ഐ.ടി ക്ലബ്

കാമ്പസിൽ ‘സാത്വിക മെസ്’ ആരംഭിക്കാൻ ഒരുങ്ങി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെൽനസ് ക്ലബ് (ഐഐടി-ഡി). മുട്ടയും മാംസവും പോലുള്ള ‘രാജാസിക് ഭക്ഷണം (രജോഗുണം ഉള്ള ഭക്ഷണം)’ “മതവിരുദ്ധ വികാരങ്ങൾ” സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കണം എന്നും വിദ്യാർത്ഥികളുടെ അഭിപ്രായം തേടി അയച്ച ഇമെയിലിൽ ക്ലബ് അംഗങ്ങൾ പറഞ്ഞു.

“സാത്വിക് ഭക്ഷണം” വിളമ്പുന്ന, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പൊതുവായുള്ള ഒരു മെസ് (ഭക്ഷണശാല) തുടങ്ങുന്നത് സംബന്ധിച്ച് അഭിപ്രായം തേടിയാണ് വിദ്യാർത്ഥികൾ മാത്രം ഉൾപ്പെടുന്ന ക്ലബ് ഫെബ്രുവരി 28 ന് എല്ലാ വിദ്യാർത്ഥികൾക്കും ഇമെയിൽ അയച്ചത്.

“ആയുർവേദ ശാസ്ത്രത്തിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്:‘ നമ്മൾ എന്താണ് കഴിക്കുന്നത്, എത്രമാത്രം കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നത് നമ്മുടെ ജീവിതരീതിയെ നിർണ്ണയിക്കുന്നു ’. തമസിക് ( തമോഗുണം) ഡയറ്റ് അശുഭാപ്തിവിശ്വാസത്തിന്റെ അടിത്തറയാണ്, വേദനാജനകമായ ജീവിതത്തിലേക്ക് നയിക്കുന്നു… പിസ, പേസ്ട്രി, ബർഗർ തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾ തമാസിക് ആണ്, അതേസമയം രാജാസിക് ഭക്ഷണങ്ങളായ മുട്ട, മാംസം, കുരുമുളക് എന്നിവ അഹംഭാവം, കോപം, അത്യാഗ്രഹം, മറ്റ് അപ്രസക്തമായ വികാരങ്ങൾ സൃഷ്ടിക്കുന്നു, ” ഇമെയിലിൽ പറയുന്നു.

“സാത്വിക ഭക്ഷണക്രമം ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നു, നമ്മുടെ മനസ്സിനെ വ്യക്തവും സന്തോഷവും സമാധാനവുമായി നിലനിർത്തുന്നു. പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച ബീൻസ് തുടങ്ങിയ സാത്വിക ഭക്ഷണം കഴിക്കുന്നത് വ്യക്തിയെ ശാരീരികവും മാനസികവും വൈകാരികവുമായ ഐക്യത്തിന്റെ സമന്വയത്തിലേക്ക് നയിക്കും. മേൽപ്പറഞ്ഞവ മനസ്സിൽ വെച്ചുകൊണ്ട്, താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ സാത്വിക് ഭക്ഷണം നൽകുന്ന ഒരു മെസ് വെൽനസ് ക്ലബ് ആഗ്രഹിക്കുന്നു, ”ഈമെയിലിൽ പറയുന്നു. ഒരു ഫോം ഇമെയിലിനോടൊപ്പം ചേർത്തിട്ടുണ്ട് താല്പര്യം ഉള്ളവരോടെയോ അത് പൂരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ