മധ്യപ്രദേശിലെ മെഡിക്കൽ വിദ്യാർത്ഥികൾ ഇനി സംഘപരിവാർ നേതാക്കളെ കുറിച്ചും പഠിക്കണം

മധ്യപ്രദേശിലെ എംബിബിഎസ് വിദ്യാർത്ഥികളെ ഒന്നാം വർഷ ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായി ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്‌ഗേവാർ, ഭാരതീയ ജനസംഘം നേതാവ് ദീനദയാൽ ഉപാധ്യായ, സ്വാമി വിവേകാനന്ദൻ, ബിആർ അംബേദ്കർ എന്നിവരെ കുറിച്ച് പഠിപ്പിക്കും. വിദ്യാർത്ഥികളിൽ സാമൂഹികവും വൈദ്യശാസ്‌ത്രപരവുമായ നൈതികത വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഇതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

ആയുർവേദ ആചാര്യനായി കരുതപ്പെടുന്ന മഹർഷി ചരകനെയും ഇന്ത്യയിലെ ശസ്ത്രക്രിയയുടെ പിതാവ് എന്ന് പറയപ്പെടുന്ന സുശ്രുത് മുനിയെ കുറിച്ചും ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു. എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള അടുത്ത അക്കാദമിക് സെഷൻ ഈ വർഷം അവസാനത്തോടെ ആരംഭിക്കാൻ സാദ്ധ്യ തയുണ്ട്.

“ധാർമ്മിക മൂല്യങ്ങൾ എംബിബിഎസ് ഫൗണ്ടേഷൻ കോഴ്സിന്റെ ആദ്യ വർഷത്തിൽ വിദ്യാർത്ഥികൾ പഠിക്കണമെന്ന് ദേശീയ മെഡിക്കൽ കൗൺസിൽ (എൻഎംസി) പറഞ്ഞിട്ടുണ്ട്. അതിനാൽ വിദ്യാർത്ഥികളുടെ സ്വഭാവം വളർത്തിയെടുക്കാൻ ഈ മഹത് വ്യക്തികളെ പഠനത്തിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആലോചിച്ചു,” മന്ത്രി പറഞ്ഞു.

സർജൻ ആയിരുന്ന കേശവ് ബലിറാം ഹെഡ്‌ഗേവാർ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി 1925 ൽ നാഗ്പൂരിൽ രാഷ്ട്രീയ സ്വയം സേവക് സംഘം സ്ഥാപിച്ചു. ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ദീനദയാൽ ഉപാധ്യായ.

“ആർഎസ്എസിന്റെ ആദ്യ മേധാവി ഹെഡ്ഗേവാർ, ദീനദയാൽ ഉപാധ്യായ, സ്വാമി വിവേകാനന്ദൻ, ബിആർ അംബേദ്കർ എന്നീ മഹത് വ്യക്തികൾ വലിയ ദാർശനികരായിരുന്നു. അവരുടെ ജീവിതം മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു. അവരുടെ ചിന്തകളും പെരുമാറ്റവും വ്യക്തിത്വവും പ്രചോദനകരമാണ്,” മന്ത്രി പറഞ്ഞു.

“ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ കെ ബി ഹെഡ്‌ഗേവാർ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദരിദ്രരിൽ ദരിദ്രരായവരെ സഹായിക്കുന്നതിനായി ദീനദയാൽ ഉപാധ്യായയുടെ ‘അന്ത്യോദയ’ എന്ന ആശയം മാതൃകാപരമായിരുന്നു. ഇന്ത്യൻ ദർശനം ലോകത്തെ അറിയിക്കാൻ സ്വാമി വിവേകാനന്ദൻ ദൂരദേശങ്ങളിൽ സഞ്ചരിച്ചു. ബി ആർ അംബേദ്കർ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്, പക്ഷേ അദ്ദേഹം നമ്മുടെ ഭരണഘടന രൂപീകരിച്ചു. വരുന്ന അക്കാദമിക് സെഷൻ (2021) മുതൽ ഈ മഹത് വ്യക്തികളുടെ പ്രചോദനാത്മകമായ ജീവിതത്തെക്കുറിച്ച് (എംബിബിഎസ്) വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” മന്ത്രി വിശ്വാസ് സാരംഗ് കൂട്ടിച്ചേർത്തു.

എംബിബിഎസ് കോഴ്സിന്റെ സിലബസ് തീരുമാനിക്കുന്നത് എൻഎംസിയാണ്. എന്നാൽ ഫൗണ്ടേഷൻ കോഴ്സ് വിഷയത്തിന്റെ ഉള്ളടക്കം തയ്യാറാക്കാൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മെഡിക്കൽ ഫ്രറ്റേണിറ്റി വൃത്തങ്ങൾ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു