ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കും; മുന്നറിയിപ്പുമായി മെഹബൂബ മുഫ്തിയുടെ മകൾ

ഓഗസ്റ്റ് മുതൽ ജയിലിൽ അടക്കപ്പെട്ട  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മകൾ സന ഇൽറ്റിജ ജാവേദ് പറഞ്ഞു. നിലവിലെ താമസസ്ഥലത്ത് നിന്ന് അമ്മയെ മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാരിനായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വമെന്നും മകൾ മുന്നറിയിപ്പ് നൽകി.

“എന്റെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ഞാൻ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. കഠിനമായ ശൈത്യകാലത്തെ നേരിടാൻ പാകത്തിന് സജ്ജീകരിച്ചിരിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ ഒരു മാസം മുമ്പ് ഡിസി (ഡെപ്യൂട്ടി കമ്മീഷണർ) ശ്രീനഗറിന് കത്തെഴുതി. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യൻ സർക്കാർ ഉത്തരവാദിയായിരിക്കും “. തടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന ഇൽറ്റിജ ജാവേദിന്റെ ഒരു ട്വീറ്റിൽ പറഞ്ഞു.

ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് എഴുതിയ കത്തും അവർ പോസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാൽ 60- കാരിയായ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകൾ ഒരു ഡോക്ടർ  നടത്തിയിട്ടുണ്ടെന്നും കത്തിൽ അവർ പറയുന്നു. അമ്മയുടെ ശരീരത്തിലെ വിറ്റാമിൻ ഡി, ഹീമോഗ്ലോബിൻ, കാൽസ്യം എന്നിവയുടെ അളവ് കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി, ഇൽറ്റിജ ജാവേദ് പറഞ്ഞു.

കശ്മീരിലെ കഠിനമായ ശൈത്യകാലത്തെ നേരിടാൻ അവർ ഇപ്പോൾ താമസിക്കുന്ന താമസസൗകര്യം പര്യാപ്തമല്ല … കൂടുതൽ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, കത്തിൽ പറയുന്നു.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി