മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിൽ; നടപടി ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്ന്

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ ഇന്ത്യൻ രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരമാണ് ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.

13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് ചോക്‌സിയുടെ പങ്ക് ആരോപിക്കപ്പെടുന്നത്. സിബിഐയുടെ അപേക്ഷയിൽ ബെൽജിയം പൊലീസ് ശനിയാഴ്ചയാണ് 65കാരനായ മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ജയിലിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

2018ലും 2021ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്. ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചു വരികയായിരുന്നു ചോക്‌സി. മെഹുൽ ചോക്സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇഡി, സിബിഐ എന്നിവരാണ് മെഹുൽ ചോക്സിയെ ബെൽജിയത്തിൽനിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്. മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇന്ത്യയുടെ ആരോപണം. 2019ൽ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

Latest Stories

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ

'ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി'; പ്രതികൾ പിടിയിൽ

വിവാദങ്ങൾക്ക് വിട; 'ബേബി ഗേൾ' ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നിവിൻ

മോദിയെ വിമര്‍ശിക്കാന്‍ പറ്റില്ല, വിക്രം മിസ്രിക്ക് നേര്‍ക്ക് വെടിനിര്‍ത്തലില്‍ ആക്രോശവുമായി സംഘപരിവാര്‍; ഹിമാന്‍ഷിക്ക് ശേഷം തീവ്രവലതുപക്ഷത്തിന്റെ അടുത്ത ടാര്‍ഗറ്റ്

IPL 2025: പ്ലേഓഫിന് ഒരുങ്ങുന്ന ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം ഇനി കളിക്കില്ല, അവനില്ലാതെ എങ്ങനെ കപ്പടിക്കും, പരിക്കേറ്റതോടെ ഇനിയുളള മത്സരങ്ങള്‍ നഷ്ടമാവും