ആര്‍ത്തവം വൃത്തികെട്ട കാര്യം, സഭയില്‍ ചര്‍ച്ച ചെയ്യരുത്; ബി.ജെ.പി, എം.എല്‍.എ

സ്ത്രീകളുടെ ആര്‍ത്തവത്തെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ലോകാം താസ്സര്‍. നിയമസഭ ഒരു പുണ്യസ്ഥലമാണ്. ആര്‍ത്തവം പോലുള്ള വൃത്തികെട്ട കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യരുത് എന്നുമാണ് എംഎല്‍എ പറഞ്ഞത്.

വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് ഒരു ദിവസം അവധി നല്‍കണം എന്ന ആവശ്യവുമായി ബന്ധപ്പെട്ടുള്ള ബില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്ത് കൊണ്ടായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഇത്തരം കാര്യങ്ങളെ കുറിച്ച് വനിതാ കമ്മീഷനില്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇറ്റലി, ജപ്പാന്‍ പോലുള്ള രാജ്യങ്ങളും ഇന്ത്യയില്‍ ബിഹാര്‍, കേരളം പോലുള്ള സംസ്ഥാനങ്ങളും ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് അവധി കൊടുക്കുന്നത് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് എന്ന് കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞു.

എന്നാല്‍, ബിജെപി എംഎല്‍എമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സഭയില്‍ ചര്‍ച്ചക്ക് വെയ്ക്കാന്‍ കഴിയാതെ പിന്‍വലിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ നിനോങ് എറിങ് അവതരിപ്പിച്ച പ്രമേയത്തെയും എംഎല്‍എമാര്‍ എതിര്‍ത്തു.

അരുണാചല്‍ പ്രദേശിലെ ന്യിഷി ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് ബിജെപി എംഎല്‍എമാര്‍ ബില്ലിനെ എതിര്‍ത്തത്. ഈ ഗോത്രവര്‍ഗത്തിന്റെ ആചാര പ്രകാരം ‘അശുദ്ധിയുള്ള’ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അകലം പാലിച്ച് ദൂരെ വേണം കിടന്നുറങ്ങാന്‍. അതുപോലെ മറ്റ് ആളുകളുടെ അടുത്തേക്കൊന്നും വരാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നൊക്കയാണ് ബിജെപി എംഎല്‍എമാര്‍ പറഞ്ഞത്.

ആര്‍ത്തവ സമയത്ത് അവധി എന്നത് കേരളത്തിലും ബിഹാറിലുമൊക്കെ അനുവദിച്ചിട്ടുണ്ടാകാം, എന്നാല്‍ അത് അരുണാചല്‍ പ്രദേശില്‍ സാധിക്കില്ലെന്നും എംഎല്‍എമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം