ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മദ്യമയത്തിലെ അഴിമതിയില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന് തനിക്ക് സന്ദേശം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആം ആദ്മി പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐ, ഇഡി കേസുകളെല്ലാം അവസാനിപ്പിക്കാമെന്ന് ബിജെപിയില്‍ നിന്ന് തനിക്കൊരു സന്ദശേം ലഭിച്ചു. എന്നാല്‍ താന്‍ ഒരു രജപുത്രനാണ്. മഹാറാണ പ്രതാപന്റെ പിന്‍ഗാമിയാണ്. തല പോയാലും ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ തലകുനിക്കില്ലെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും വ്യാജമാണെന്ന് ആവര്‍ത്തിച്ച സിസോദിയ എന്ത് വേണമെങ്കിലും ചെയ്യൂവെന്ന് ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു.. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്ത സാഹചര്യത്തിലാണ് സിസോദിയയുടെ പ്രതികരണം. സിസോദിയ ഉള്‍പ്പെടെ 15 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.