'പാലും കുടമെടുത്ത് അഴകാ ഉന്‍ പട്ടുടുത്ത് മിയ ഖലീഫ'; ഉത്സവ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പിന്നാലെ പൊലീസെത്തി നീക്കം ചെയ്തു

തമിഴ്‌നാട് കുരുവിമല ക്ഷേത്രത്തിലെ ആടി പെരുക്ക് ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡ് കണ്ട് നാട്ടുകാര്‍ ആദ്യം ഞെട്ടി. ബോര്‍ഡിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലെത്തിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഒടുവില്‍ പൊലീസ് ഇടപെട്ട് ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. ബോര്‍ഡ് സ്ഥാപിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവാദ ബോര്‍ഡിലുണ്ടായിരുന്നു.

നാട്ടിലെ കുറച്ച് യുവാക്കള്‍ ചേര്‍ന്ന് ഉത്സവം കളറാക്കാന്‍ തയ്യാറാക്കിയ ബോര്‍ഡില്‍ പോണ്‍ താരം മിയ ഖലീഫയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് ബോര്‍ഡ് വൈറലായതിന് കാരണം. ബോര്‍ഡില്‍ ദേവ സങ്കല്‍പ്പത്തിനൊപ്പമാണ് തലയില്‍ പാല്‍ കുടവുമായി നില്‍ക്കുന്ന മിയ ഖലീഫയുടെ ചിത്രമുള്ളത്.

ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഇതിന്റെ ചിത്രം നാട്ടുകാരില്‍ ആരോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ചിത്രം വൈറലായി. ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടെയാണ് ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രം ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒടുവില്‍ മഗരൈ പൊലീസ് സ്ഥലത്തെത്തിയാണ് ബോര്‍ഡ് നീക്കം ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ