ലഖിംപൂർ ഖേരി കേസിൽ മന്ത്രിയുടെ മകൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ മേൽ വാഹനമിടിച്ചു കയറ്റിയ കേസിലെ പ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിനിടെ പ്രതി ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങൾ നൽകുകയായിരുന്നുവെന്നും സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതക കേസിൽ പ്രതിയാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഉടനടി അറസ്റ്റിന് അർഹമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെയുള്ളത്, എന്നാൽ പിതാവ് കേന്ദ്ര മന്ത്രിയായതിനാൽ  പൊലീസ് വിഐപി പരിചരണം നൽകുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട അക്രമ നടക്കുമ്പോൾ താൻ സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിയുടെ മകന് കഴിഞ്ഞില്ല എന്നാണ് ഉത്തർപ്രദേശ് പൊലീസിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്.

ഉച്ചയ്ക്ക് 2 നും 4 നും ഇടയിൽ താൻ ഉണ്ടായിരുന്നതായി ആശിഷ് പറഞ്ഞ പരിപാടിയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല എന്നാണ് സാക്ഷികൾ പറയുന്നത്. മാത്രമല്ല ഈ സമയത്ത് പ്രതിയുടെ ഫോൺ ലൊക്കേഷൻ കുറ്റകൃത്യ നടന്ന സ്ഥലത്തോട് കൂടുതൽ അടുത്താണ് കാണിക്കുന്നത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം