നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം; തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

2024-ലെ നീറ്റ് യുജി കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. കൗൺസിലിംഗ് തിയതി മാറ്റിവച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിഗ് നടത്തില്ലെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്.

ഇന്നായിരുന്നു കൗൺസിലിങ് ആരംഭിക്കേണ്ടിയിരുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. പുതുക്കിയ തീയതി സുപ്രീം കോടതി ഹിയറിംഗിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ആരോഗ്യ മന്ത്രാലയം ഇപ്പോൾ രംഗത്തെത്തിയത്. കൗൺസിലിംഗ് ഇന്ന് തുടങ്ങുമെന്നത് അഭ്യൂഹം മാത്രമായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൗൺസിലിംഗ് മാറ്റി എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള നീറ്റ് കൗൺസലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി/ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് എന്നിവർ ചേർന്നാണ്. നീറ്റ് യുജി പരീക്ഷയിൽ 50-ാം ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ജനറൽ വിഭാഗക്കാർക്ക് നീറ്റ് അഖിലേന്ത്യാ കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ട്.

നീറ്റ് യുജി പരീക്ഷ പാസായ വിദ്യാർത്ഥികൾ ആദ്യം കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം, വിദ്യാർത്ഥി ഫീസ് അടച്ച് ചോയ്‌സുകൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് അലോട്ട് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടിംഗിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ഉൾപ്പെടെ പൂർണ്ണമായ കൗൺസിലിംഗ് ഷെഡ്യൂൾ എംസിസി പുറത്തിറക്കും. സ്‌ട്രേ വേക്കൻസി റൗണ്ടുകളും മോപ്പ്-അപ്പ് റൗണ്ടുകളും ഉൾപ്പെടെ ഒന്നിലധികം റൗണ്ടുകളിലായാണ് കൗൺസിലിംഗ് നടക്കുക.

Latest Stories

ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഡെന്മാര്‍ക്കിനെ ഓര്‍മിപ്പിക്കുന്ന പിആര്‍ വിവാദം

IPL 2024: ആർസിബിയുടെ തന്ത്രം അതാണ്, ആകെ നിലനിർത്തുന്നത് നാല് താരങ്ങളെ; അവന്മാർ എല്ലാം ടീം വിടും

'പോള്‍ പോഗ്ബയ്ക്ക് ആശ്വാസം'; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, ഇനി അങ്ങോട്ടില്ല.. പുതിയ ചിത്രവും ഡയറക്ട് ഒ.ടി.ടിയിലേക്ക്; നയന്‍താരയുടെ 'ടെസ്റ്റ്' വരുന്നു

കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

'ഇത് അയാളുടെ കാലമല്ലേ'; സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരമായി ലാമിന് യമാൽ

അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് ആവശ്യം; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍

ആ ഇന്ത്യൻ താരം എന്റെ സഹോദരനെ പോലെ, വഴക്കും ഉടക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ സൃഷ്ടി: കമ്രാൻ അക്മൽ

പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദയനീയ അവസ്ഥ; വൈറലായി അശ്വിന്‍റെ പ്രതികരണം