Connect with us

NATIONAL

ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിലെ സംവരണാവകാശം: നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞ് ന്യൂനപക്ഷ കമ്മീഷന്‍

, 3:07 pm

ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യത്തില്‍ നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞ് ന്യൂനപക്ഷ കമ്മീഷന്‍. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി അവിടങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതിനേ തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി.

2011ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യ മിസോറാം(2.75) നാഗാലാന്റ്(8.75) മേഘാലയ(11.53), കശ്മീര്‍(28.44 ) അരുണാചല്‍ പ്രദേശ്(29), മണിപ്പൂര്‍ (31.39) ,
പഞ്ചാബ്(38.4) എന്നിങ്ങനെയാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഹിന്ദുക്കളുടെ ജനംസംഖ്യ 2.5 ശതമാനവുമാണ്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുവിഭാഗത്തിനെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജി ആവശ്യപ്പെട്ടിരുന്നത്.
ഹിന്ദുവിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കി നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണെന്നും.
സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു.
നിയമ കമ്മീഷന്റെ ഉപദേശംതേടിയാണ് വിഷയം കമ്മീഷന് കൈമാറിയിരിയ്ക്കുന്നതെന്ന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഖയറൂള്‍ ഹസന്‍ റിസ്വി പറഞ്ഞു.

നേരത്തെ കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലേക്ക് കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക്
പത്ത് ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി രാജ്യത്ത് ഇത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത്.
സംവരണം നിര്‍ത്തലാക്കണമെന്ന ആര്‍.എസ്.എസിന്റേയും, 2024 ഓടെ ന്യൂനപക്ഷ, പിന്നോക്ക, ദളിത്,ആദിവാസി സംവരണം പരിപൂര്‍ണമായും അവസാനിപ്പിക്കുമെന്നും ഇന്ത്യന്‍ ബ്രാഹ്മണര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ഭരണഘടന തന്നെ മാറ്റിയെഴുതണമെന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടയോടാണ് കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍ സഖ്യം ചേര്‍ന്നിരിക്കുന്നത് എന്നായിരുന്നു ഉയര്‍ന്നു വന്ന പ്രധാന ആക്ഷേപം.

ഈ പശ്ചാത്തലത്തില്‍ ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുമോയെന്നത് രാജ്യം ഏറെ പ്രാധാന്യത്തോടുകൂടിയാണ് നോക്കിക്കാണുന്നത്.

Don’t Miss

FOOTBALL8 hours ago

അവസരങ്ങള്‍ നിരവധി തുലച്ചു; ജയിക്കണമെങ്കില്‍ ഗോളടിക്കണം: ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെന്നും അതൊന്നും ഗോളാക്കാന്‍ സാധിക്കാതിരുന്നതാണ് നിര്‍ണായകമാതെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണ്‍. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഐസ്ലാന്‍ഡ് താരം. കടുപ്പമേറിയ...

KERALA8 hours ago

കരസേനാ മേധാവിയുടെ പ്രസ്താവന; സൈന്യത്തിലെ രാഷ്ട്രീയവത്കരണത്തിന്റെ അപകടകരമായ സൂചനയെന്ന് ഇ.ടി

ബി.ജെ.പി വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അസമില്‍ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍ നയിക്കുന്ന ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വളരുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യ ഘടനക്ക് ഭീഷണിയാണെന്നുമുള്ള കരസേന...

STORY PLUS8 hours ago

തത്സമയ റേഡിയോ സംപ്രേക്ഷണത്തിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക; ശ്രോതാക്കളുടെ വക ഉഗ്രന്‍ സമ്മാനം

തത്സമയം റേഡിയോ സംപ്രേക്ഷണം നടത്തുന്നതിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക. അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് റേഡിയെ സ്റ്റേഷനില്‍...

FOOTBALL8 hours ago

കപ്പടിക്കണം കലിപ്പടക്കം എന്ന നാടകത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നു അടുത്ത വര്‍ഷം വീണ്ടും തിരിച്ചുവരും

ചെന്നൈയിന്‍ എഫ്‌സിയോട് സമനില വഴങ്ങി ഐഎസ്എല്‍ സെമി പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ പൊങ്കാലയിട്ട് ട്രോളന്‍മാര്‍. മത്സരത്തില്‍ നിര്‍ണായകമായി ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പെക്കൂസണെതിരേയാണ്...

FOOTBALL9 hours ago

കൊമ്പന്മാര്‍ക്ക് കൊമ്പ് പോയതില്‍ നിര്‍ണായകമായത് ഈ നിമിഷം-വീഡിയോ കാണാം

മത്സരത്തിന്റെ 52ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ സാധിക്കാത്തത് മത്സരത്തില്‍ നിര്‍ണായകമായി. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം പെക്കൂസണ്‍ എടുത്ത പെനാല്‍റ്റി കരണ്‍ജിത്ത് സിങ്ങ് കിടിലന്‍...

FOOTBALL9 hours ago

സമനില വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത

ചെന്നൈയിന്‍ എഫ്‌സിയോട് സ്വന്തം മണ്ണില്‍ സമനില നേടിയതോടെ ഈ സീസണിലെ സെമി പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാര്‍ത്ത. മത്സരത്തിലെ എമര്‍ജിങ്...

KERALA9 hours ago

സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാരാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാരാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് സഹകരണമെന്ന യെച്ചൂരി ലൈന്‍...

TECH UPDATES9 hours ago

‘സെക്കന്‍ഡില്‍ 3 ജിബി സ്പീഡ്’; ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍

ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് ടെസ്റ്റിലൂടെ സാധ്യമായത്. ചൈനീസ്  കമ്പനിയായ ഹുവാവെയുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ്...

FOOTBALL9 hours ago

ചെന്നൈയിന്‍ പോസ്റ്റില്‍ കരണ്‍ജിത്ത് വലകെട്ടി: ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കുള്ള വഴിയും

കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തില്‍ മിന്നും താരമായത് ചെന്നൈയിന്‍ ഗോളി കരണ്‍ ജിത്ത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ തട്ടിയകറ്റിയ കരണ്‍ജിത്ത് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ...

KERALA9 hours ago

‘ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു’

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവന്‍. ഒറ്റ...