മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു; 17 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണു. 17 പേര്‍ മരിച്ചെന്ന് പ്രദേശിക മാധ്യമങ്ങള്‍. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥലത്ത് 35 തൊഴിലാളികള്‍ ഉണ്ടായിരുന്നു.

Read more

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മിസോറാം മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 17 പേരുടെ മരണം സ്ഥിരീകരിച്ചെന്ന് മിസോറാം മുഖ്യമന്ത്രി പറഞ്ഞു. വടക്കു കിഴക്കന സംസ്ഥാനങ്ങളിലേക്ക് റെയില്‍വേയ്ക്കുള്ള കവാടമായി നിര്‍മിച്ച പാലമാണ് തകര്‍ന്നത്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങളില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.