കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടിയ ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ. സഭയില്‍ ആളു കുറയുന്നുവെന്നതിനാലാണ് പണം നല്‍കി ജനനം പ്രോത്സാഹിപ്പിക്കാന്‍ സഭ മുതിരുന്നത്.നിലവില്‍ ക്രസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് നാലാമത്തിനെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും പാരിതോഷിതകം നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച് പണം ലഭിക്കും.
മിസോ ഗോത്രങ്ങള്‍ക്കിടയില്‍ കുറഞ്ഞ ജനന നിരക്കാണ് നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റത്തിനായാണ് ഇത്തരമൊരു പ്രോത്സാഹന നീക്കമെന്നാണ് ചര്‍ച്ച് ഭാരവാഹികള്‍ പറയുന്നത്. ജനന നിരക്ക് കുറവായതിനാല്‍ മിസോയിലെ ജനസംഖ്യയും കുറവാണ്. അതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കാനാണ് ഉദേശിക്കുന്നതെന്ന് ചര്‍ച്ചിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് അംഗം ലാല്‍റാംലീന പാച്യു പറഞ്ഞു.
2011 ലെ സെന്സെക്സ് പ്രകാരം മിസോറാമിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരെന്ന നിലയിലാണ്.അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ് മിസോറാം. ഇവിടുത്തെ ഇപ്പോഴത്തെ ജനസംഖ്യാ വളര്‍ച്ച 23.48 ശതമാനമാണ്. നേരത്തെ അത് 29.18 ശതമാനമായിരുന്നു.