വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുലർച്ചെ രണ്ട് മണിക്ക് ബില്ല് പാസാക്കിയത് ഭരണഘടനയ്ക്ക് മേലുള്ള ആക്രമണമാണെന്നും നിയമപരമായ മാർഗത്തിലൂടെ കേന്ദ്രനീക്കം പരാജയപ്പെടുത്തുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. അതേസമയം എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയിൽ എത്തിയത് കറുത്ത ബാഡ്‌ജ് ധരിച്ചാണ്.
'ഭരണഘടനയ്ക്ക് മേലുള്ള ആക്രമണം' നിയമപരമായ മാർഗത്തിലൂടെ കേന്ദ്രനീക്കം പരാജയപ്പെടുത്തും'; വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ എം കെ സ്റ്റാലിൻ
