കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് എംകെ സ്റ്റാലിന്‍; ഗവര്‍ണര്‍ അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടി

തമിഴ്‌നാട് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കെ പൊന്മുടി മന്ത്രി സ്ഥാനം രാജിവച്ചത്. വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ ഗവര്‍ണര്‍ എന്‍ രവിയ്ക്ക് കത്തയച്ചു.

ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. കൂടാതെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഡല്‍ഹിക്ക് പോയ ഗവര്‍ണര്‍ ആര്‍എന്‍ ശനിയാഴ്ച മടങ്ങിയെത്തുമെന്നാണ് സൂചന.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കെ പൊന്മുടി മന്ത്രി സ്ഥാനം രാജിവച്ചത്. പൊന്മുടി കുറ്റക്കാരനാണെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചതോടെയാണ് വീണ്ടും മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്