കുളിമുറിയില്‍ തലയടിച്ച് വീണു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.എന്‍. പാട്ടീല്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ പി.എന്‍. പാട്ടീല്‍(71) അന്തരിച്ചു. കോലാപ്പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതിയിലടക്കം അംഗമായിരുന്നു പാട്ടീല്‍.

Read more

ഞായറാഴ്ച വീട്ടിലെ കുളിമുറിയില്‍ തെന്നിവീണ് ഇദ്ദേഹത്തിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. കോലാപ്പുര്‍ ഡിസിസി അധ്യക്ഷനായിരുന്ന പാട്ടീല്‍ കാര്‍വീര്‍ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്.