"പാസ്‌പോർട്ട്, ആധാർ, വോട്ടർ കാർഡ് എന്നിവ ഉൾപ്പെടുന്ന ഒറ്റ ഐഡി കാർഡ്; 2021 ലെ സെൻസസിൽ ആദ്യമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ; സെൻസസ് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച്‌ ": പുതിയ നിർദ്ദേശങ്ങളുമായി അമിത് ഷാ

2021 ൽ നടക്കുന്ന ഇന്ത്യയുടെ അടുത്ത സെൻസസിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. “2021ലെ സെൻസസിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. പേപ്പർ സെൻസസിൽ നിന്ന് ഡിജിറ്റൽ സെൻസസിലേക്കുള്ള പരിവർത്തനമാണിത്, ”ഡൽഹിയിൽ നടന്ന പരിപാടിയിൽ ഷാ പറഞ്ഞു.

പാസ്‌പോർട്ട്, ആധാർ, വോട്ടർ കാർഡ് എന്നിവ ഉൾപ്പെടുന്ന മൾട്ടി പർപ്പസ് ഐഡി കാർഡ് ഓരോ പൗരനും നൽകാമെന്ന ആശയവും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു. 2021 ലെ സെൻസസിൽ ആദ്യമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നുണ്ടെന്ന് ഷാ പറഞ്ഞു.

ഇന്ത്യയിലെ സെൻസസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം, വീടുതോറും വിവര ശേഖരം നടത്തുന്ന ആളുകളെ അവരുടെ സ്വന്തം ഫോൺ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കും.

ഇന്ത്യയുടെ അവസാന സെൻസസ് നടത്തിയ 2011 ൽ രാജ്യത്തെ ജനസംഖ്യ 121 കോടി ആയിരുന്നു.

Read more

അടുത്ത സെൻസസ്, 2021 മാർച്ച് 1 ന് റഫറൻസ് തീയതിയായി രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് ഈ വർഷം മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.