'പത്രിക തള്ളിയത് ജനാധിപത്യത്തോടുള്ള അവഹേളനം' - തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി വിശാല്‍

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തമിഴ് താരം വിശാല്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് വിശാലിന്റെ പത്രിക തള്ളിയത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.

ആദ്യം വിശാലിന്റെ പത്രിക തള്ളിയെന്ന അറിയിപ്പ് ലഭിച്ചു. അതിന് പിന്നാലെ വിശാലും സുഹൃത്തുക്കളും കുത്തിയിരുപ്പ് സമരം നടത്തുകയും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. വിശാല്‍ തന്നെ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

https://www.facebook.com/VishalKOfficial/posts/746778622197739

അതിന് പിന്നാലെ രാത്രി ഏറെ വൈകിയാണ് വിശാലിന്റെ പത്രിക സ്വീകരിക്കാന്‍ സാധിക്കില്ലെന്നും പത്രിക തള്ളിയെന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നായിരുന്നു വിശാലിന്റെ പ്രതികരണം. ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍ പറഞ്ഞു.

https://www.facebook.com/VishalKOfficial/posts/746881758854092