Connect with us

NATIONAL

ഔറംഗസീബ്, കൗരവ പരാമര്‍ശങ്ങളുമായി രാഹുലിനെതിരെ മോഡി

, 12:02 pm

അലങ്കാരപദങ്ങള്‍ കൊണ്ടുള്ള വാക്‌പോരാണ് ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. കോണ്‍ഗ്രസ് മറ്റൊരു നേതൃമാറ്റത്തിന് കൂടെ ഒരുങ്ങുന്ന വേളയില്‍, രാഷ്ട്രീയനേതാക്കള്‍ തൊടുത്തുവിടുന്ന കൂരമ്പുകള്‍ എല്ലാം ചെന്നുകൊള്ളുന്നത് വേറെ ആര്‍ക്കുമല്ല, രാഹുല്‍ ഗാന്ധിക്കുനേരെ തന്നെ. കോണ്‍ഗ്രസ് ഉപാധ്യക്ഷനില്‍ നിന്ന് അധ്യക്ഷപദത്തിലേക്ക് പടികയറുന്ന രാഹുല്‍ ഗാന്ധിയെ ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ ചിലരുടെ പ്രധാന വിനോദം.

അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെങ്കില്‍ തൊട്ടുപിറകില്‍ കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യറാണ്.

ഗുജറാത്തിലെ പൊതുപരിപാടിക്കിടെയാണ് മോഡി രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. രാഹുലിന്റെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള ഉയര്‍ച്ചയെ ഔറംഗസേബിന്റെ വിജയത്തോടാണ് പ്രധാനമന്ത്രി ഉപമിച്ചിരിക്കുന്നത്. ഈ പരാമര്‍ശത്തെ മണിശങ്കര്‍ അയ്യര്‍ ഏറ്റുപിടിച്ചു. ജഹാംഗീറിന്റെ സ്ഥാനം ഷാജഹാന്‍ ഏറ്റെടുത്തപ്പോള്‍ ,തെരഞ്ഞെടുപ്പ് നടന്നതായി കേട്ടിട്ടുണ്ടോ, അതേപോലെ ഔറംഗസേബ് ഷാജഹാന്റെ സ്ഥാനത്തേക്കെത്തിയത് ഏതെങ്കിലും തെരഞ്ഞെടുപ്പിലൂടെയാണോ ‘ പിന്‍തുടര്‍ച്ചക്കാരന്‍ രാജ്യത്തിന് അവകാശിയാകുന്നത് ചരിത്രത്തില്‍ നാം കണ്ടിട്ടുള്ളതാണ്. എന്നാല്‍ മറ്റൊരു കാര്യമുള്ളത്, ഈ പിന്‍തുടര്‍ച്ചക്കാരെല്ലാം പോരാടുന്നത് അവര്‍ക്കിടയില്‍ തന്നെയാണെന്നതാണ്. പക്ഷെ ജനാധിപത്യത്തില്‍ അങ്ങനെയല്ല, തെരഞ്ഞെടുപ്പുകള്‍ നടക്കും. ഇപ്പോള്‍ ഷെഹ്‌സദിനെ ഞാന്‍ ക്ഷണിക്കുകയാണ് രാഹുലിന് എതിരാളിയാകുവാന്‍- മണി ശങ്കര്‍ അയ്യര്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചുള്ള മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത നിമിഷങ്ങള്‍ക്കകമാണ് അതിന് തുടര്‍ച്ചയായി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് മോഡി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവര്‍ പിന്‍തുടര്‍ച്ചാവകാശത്തിലൂടെയാണ് അധികാരത്തിലെത്തുന്നതെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി കാണാന്‍ കഴിയില്ല, ഒരു കുടുംബം എന്നേ പറയാന്‍ കഴിയൂ എന്നായിരുന്നു മോഡിയുടെ വിമര്‍ശനം.കൂടാതെ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിലെ ഔറംഗസേബിനെയും അഭിനന്ദിക്കുന്നുവെന്നും മോഡി പ്രതികരിച്ചു.

കോണ്‍ഗ്രസ് നടത്തുന്നത് വംശവര്‍ദ്ധനയ്ക്കുള്ള രാഷ്ട്രീയമാണെന്ന രൂക്ഷവിമര്‍ശനവുമായി വിമതനേതാവ് ഷെഹ്‌സദ് പൂനാവാലയും രംഗത്തുവന്നതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ നിറം മങ്ങിപ്പോവുകയാണ് നേതൃസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവ്. താന്‍ കോണ്‍ഗ്രസ്സില്‍ തന്നെ തുടരും എന്നാല്‍ കൗരവപക്ഷത്തായിരിക്കും താന്‍ നിലയുറപ്പിക്കുക എന്ന വെല്ലുവിളിയാണ് ഷഹ്സദ് രാഹുലിന് നേരെ നടത്തിയിരിക്കുന്നത്.

We The People

Don’t Miss

Uncategorized7 mins ago

മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം പെരുവഴിയില്‍

മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം ദുരിതത്തില്‍. വൈറ്റില പവര്‍ഹൌസിന് സമീപം നാലു സെന്റ് ഭൂമിയില്‍ താമസിച്ചിരുന്ന സഹോദരികളായ സുലേഖ, കുമാരി, സരള എന്നിവരുടെ കുടുംബങ്ങളാണ് പെരുവഴിയിലായത്. മൂവരുടെയും...

NATIONAL9 hours ago

നടി സൈറ വാസിമിനെ വിമാനത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

നടി സൈറ വാസിമിനെ വിമാനത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് രാത്രി വൈകിയാണ് പ്രതിയെ...

KERALA9 hours ago

മലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച സംഭവം; അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍...

FILM NEWS9 hours ago

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപാപ്പ’യുടെ സെറ്റിൽ ചിത്രീകരണത്തിനിടെ ആക്രമണം

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം...

SPORTS NEWS11 hours ago

ജർമനിയെ കീഴടക്കി ലോക ഹോക്കി ലീഗിൽ ഇന്ത്യക്ക് വെങ്കലം

ലോക ഹോക്കി ലീഗിൽ ഇ​ന്ത്യ​ക്കു വെ​ങ്ക​ലം. ജ​ർ​മ​നി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ര​ണ്ടാം ക്വാ​ർ​ട്ട​റി​ന്‍റെ 10-ാം മി​നി​റ്റി​ൽ എ​സ്.​വി സു​നി​ൽ ഇ​ന്ത്യ​ക്കു ലീ​ഡ്...

KERALA11 hours ago

കണ്ണീരുണ്ടാവുന്നത് സ്വാഭാവികം, എന്നാൽ അതുകൊണ്ട് വഴി കാണാത്ത സ്ഥിതിയുണ്ടാകരുത്; ഓഖി വിഷയത്തിൽ മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കുമ്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. എന്നാൽ, ക​ണ്ണീ​രു​കൊ​ണ്ട് മു​ന്നി​ലെ വ​ഴി കാ​ണാ​ത്ത സ്ഥി​തി​യു​ണ്ടാ​വ​രുതെന്ന്...

NATIONAL11 hours ago

വിമാന യാത്രയ്ക്കിടെ ദുരനുഭവം; സൈറ വാസിമിന്റെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം കേസ്

നടി സൈറ വാസിമിന്റെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം കേസ്. ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്ന് ഹിന്ദി ചലച്ചിത്ര നടി സൈറ വാസിം...

FILM NEWS12 hours ago

‘റിച്ചി’ വിമര്‍ശനം; രൂപേഷ് പീതാംബരനെതിരെ പരാതിയുമായി നിര്‍മ്മാതാവ്

നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ രംഗത്ത്. രൂപേഷിന്റെ കുറിപ്പ് മാധ്യമങ്ങള്‍...

CRICKET12 hours ago

വിദര്‍ഭയുടെ ലീഡ് 500 കടന്നു; രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമിപ്രതീക്ഷയ്ക്ക് വിള്ളല്‍

രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ചരിത്രമെഴുതിയ കേരളത്തിന് സെമി പ്രവേശനമെന്ന മോഹത്തിന് മങ്ങലേല്‍ക്കുന്നു. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന...

BOLLYWOOD12 hours ago

വിദ്യാബാലനും മാധുരി ദീക്ഷിതും വേണ്ടെന്നുവച്ച ചിത്രത്തില്‍ സണ്ണിലിയോണ്‍

ഇന്ത്യന്‍ സിനിമയിലെ സിന്‍ഡ്രല്ല എന്നറിയപ്പെട്ടിരുന്ന പ്രശസ്ത നടി മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ ആരാകും മീനയാകുക എന്ന ആകാംക്ഷയിലാണ് സിനിമാലോകം. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ്...

Advertisement