ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് ആണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
ഗുജറാത്തിൽ കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇല്ലായിരുന്നുവെന്നും നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കുവാനാണ് ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത തെരഞ്ഞെടുപ്പുകൾ ആരംഭിക്കുന്പോൾ “യാത്ര” എന്താണെന്ന് താൻ അവർക്ക് കാണിച്ചുകൊടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി താൻ പള്ളികളിലേക്ക് പോകുമെന്നും ഒവൈസി അനുയായികളോട് പറഞ്ഞു.