‘ഒറ്റ-ഉപയോഗ’ പ്ലാസ്റ്റിക്കിനെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് മോദി

ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ദിവസമായി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ വരാനിരിക്കുന്ന 150-ാം ജന്മവാർഷികം ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദീപാവലിക്ക് മുമ്പ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങൾ കൊണ്ടുവരണമെന്ന് മുനിസിപ്പാലിറ്റികൾ, എൻ‌.ജി‌.ഒകൾ, കോർപ്പറേറ്റ് മേഖലകൾ എന്നിവരോട് മോദി നിർദ്ദേശിക്കുകയും ചെയ്തു. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്ത്’ലൂടെയാണ് മോദി ഇത് പറഞ്ഞത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ‘ഒറ്റ-ഉപയോഗ’ (സിംഗിൾ യൂസ്) പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും ഇതിനായി ജനകീയ മുന്നേറ്റം ഉണ്ടാവണമെന്നും പ്രഭാഷണത്തിൽ മോദി പറഞ്ഞു. ഈ വർഷം സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ അല്ലെങ്കിൽ ‘ശുചിത്വത്തിനായുള്ള പരിശ്രമം സേവനമാണ്’ തുടങ്ങിയ വാർഷിക കാമ്പയിനുകളിൽ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു