ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്നാരോപിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം രംഗത്ത്. ട്വിറ്ററിലായിരുന്നു പി ചിദംബരത്തിന്റെ വിമർശനം. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണമെന്ന് പി ചിതമരം പറഞ്ഞു. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം കുറ്റപ്പെടുത്തി. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും പി ചിദംബരം പരിഹസിച്ചു.
‘മോദി സർക്കാർ പോയി. കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു. ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്. ഏപ്രിൽ 19 ന് ശേഷം സംഭവിച്ച നാടകീയമായ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഏപ്രിൽ 5 നും ഏപ്രിൽ 19 നും ഇടയിൽ കോൺഗ്രസിൻ്റെ പ്രകടന പത്രിക മോദി അവഗണിച്ചു. ഏപ്രിൽ 19 ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം പ്രകടന പത്രികയ്ക്ക് പുതിയൊരു പദവി ലഭിച്ചു. നന്ദി, പ്രധാനമന്ത്രി!’ പി ചിദംബരം ട്വിറ്ററിൽ കുറിച്ചു