ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുന്നു; ലാറ്ററൽ എൻട്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഐഎഎസ് തസ്തികകളെ നരേന്ദ്ര മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥർ നിയമിതരാകേണ്ട തസ്തികകളിൽ ഇത്തരത്തിൽ കരാർ നിയമനം നടക്കുന്നത് യുപിഎസ്‌സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോർപ്പറേറ്റുകൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നുവെന്നും ചില കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ സ്ഥാനങ്ങൾ കൈവശം വച്ചുകൊണ്ട് എന്തുചെയ്യുമെന്നതിൻ്റെ പ്രധാന ഉദാഹരണമാണ് സെബിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് പകരം ‘രാഷ്ട്രീയ സ്വയംസേവക് സംഘ’ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

Latest Stories

"പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ഐസിയുവിൽ അഡ്മിറ്റ് ആണ്"; വിമർശിച്ച് മുൻ താരം റാഷിദ് ലത്തീഫ്

"ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി നേടണമെങ്കിൽ ടീമിൽ ആ താരത്തിനെ കൊണ്ട് വരണം"; പ്രതികരിച്ച് ദിനേശ് കാർത്തിക്

അനാഥാലയത്തിലെ പെൺകുട്ടികൾക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം; പരാതി മുക്കി പ്രിൻസിപ്പൽ, നടപടി എടുക്കാതെ പൊലീസ്

കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു, ഗുരുതര ആരോപണവുമായി പി ജയരാജന്‍

"ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ളത് റിഹേഴ്സൽ മത്സരമായി ഞങ്ങൾ കാണുന്നില്ല"; തുറന്നടിച്ച് രോഹിത്ത് ശർമ്മ

വാ​ഹനാപകടത്തിൽ മൂന്ന് വയസുകാരനടക്കം ഒരു കുടുബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

മലപ്പുറത്തെ നിപ മരണം; സമ്പർക്ക പട്ടികയിൽ 255 പേർ, 50 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ

"ബുമ്രയ്ക്ക് രാജനീകാന്തിന് ലഭിക്കുന്ന അത്രയും സ്വീകരണമാണ് ചെന്നൈയിൽ കിട്ടിയത്"; ആർ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

മലപ്പുറത്തെ നിപ മരണം: യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർ പനി ബാധിതർ; നിയന്ത്രണങ്ങൾ തുടരുന്നു

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും; ജനസംഖ്യാ കണക്കെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് അമിത് ഷാ