മോദി സര്‍ക്കാര്‍ മാധ്യമങ്ങളുടെ നാവരിയുന്നു; അഞ്ചു വര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്ന് കേസുകള്‍; മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ വട്ടമിട്ട് പറന്ന് കേന്ദ്ര ഏജന്‍സികള്‍; ഞെട്ടിച്ച് റിപ്പോര്‍ട്ട്

രാജ്യത്തെ മാധ്യമങ്ങളെ വരിഞ്ഞ് മുറുക്കി കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകള്‍. 2018 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ 44 കേസുകള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസ് ലോൺട്രിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കേസുകളിൽ കൂടുതലും ചുമത്തപ്പെട്ടിട്ടുള്ളത് സ്വതന്ത്ര നിലപാടുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണെന്നാണ് ആരോപണം ഉയരുന്നത്. മാധ്യമ സ്ഥാപനങ്ങൾക്കെതിരെ  44 കേസുകൾ രജിസ്റ്റർ ചെയ്തതിൽ  9 എണ്ണം ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. 15 എണ്ണം  ഇഡിയും 20 കേസുകൾ ചുമത്തിയിട്ടുള്ളത് എൻഐഎയുമാണ്.

2021 ജൂലൈയിലാണ് ലഖ്നൗ ആസ്ഥാനമായുള്ള വാർത്താ ചാനൽ ഭാരത് സമാചാറിന്റെ ഓഫീസുകളിൽ റെയ്ഡുകൾ നടത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ ബിബിസിയുടെ മുംബൈയിലേയും ഡൽഹിയിലേയും  ഓഫീസുകളിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് നടത്തിയ നികുതി സർവേകൾ ലോകമാധ്യമങ്ങളിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

പ്രാദേശിക ദിന പത്രമായ കാശ്മീര്‍  ടൈംസിന് കുറഞ്ഞത് അഞ്ച് തവണയെങ്കിലും  ഐടി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 2018 ൽ ഇൻകംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കുറഞ്ഞത് 9 കേസുകൾ എങ്കിലും മാധ്യമ സ്ഥാപനങ്ങൾക്കെതിരെ എടുത്തിട്ടുണ്ട്. ദ ക്വിന്റ് ന്യൂസ് സ്ഥാപകരായ രാഘവ്  ബഹലിന്റെയും ഋതു കുമാറിന്റെയും ഓഫീസുകളിലും വീടുകളിലും ഇൻകംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് റെയ്ഡ് നടത്തിയിട്ടുണ്ട്.

2020 ൽ ഓൺലൈൻ പോര്‍ട്ടലായ  എച്ച്ഡബ്ല്യ നെറ്റ് വര്‍ക്കിന്റെ മാതൃകമ്പനിയായ  തിയോ കണക്ട് മുംബൈയിൽ റെയ്ഡ് ചെയ്യപ്പെട്ടു. 2021 ൽ ഐടി ഡിപ്പാര്‍ ട്ട്മെന്റ് ന്യൂസ് ലോൺട്രിയിലും റെയ്ഡ് നടത്തി. 2022 ഒക്ടോബറിൽ തെലുങ്ക് ദിനപത്രമായ  ആന്ധപ്രഭയുടെ ഓഫീസുകളിലും ഇന്ത്യ എഹെഡ് ചാനലിന്റെ ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതേ വര്‍ഷം തന്നെ ടിആര്‍പി റേറ്റിംഗിലെ കൃത്രിമത്വം ആരോപിച്ച് ഇന്ത്യടുഡേയുടെ സിഎഫ്ഒ ദിനേഷ് ഭാട്ടിയേയും ഇഡി  ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം നാഷണൽ ഹെറാൾഡിന്റെ ഓഫീസുകളിലും  ഇഡി റെയ്ഡ് നടത്തിയിരുന്നു. 2021 ജൂലൈയിൽ  വാര്‍ത്താ ചാനലായ ഭാരത് സമാചാറിന്റെ ഓഫീസിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 2018 മുതൽ 20 മാധ്യമപ്രവർത്തകർക്കെതിരെ എൻഐഎ നടപടിയെടുത്തിട്ടുണ്ട്. 2021-ൽ, കർഷകരുടെ പ്രതിഷേധത്തിനിടയിൽ, പഞ്ചാബിലെ 12 പത്രപ്രവർത്തകർക്കെങ്കിലും എൻഐഎ  മുമ്പാകെ ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നു.

മണിപ്പൂരിൽ മൂന്ന് മാധ്യമപ്രവർത്തകരാണ് തീവ്രവാദ ബന്ധം ആരോപിച്ച്  എൻഐഎ  ചോദ്യം ചെയ്തത്. യു.എ.പി.എ ചുമത്തി  850 ദിവസം ജയിലിൽ കഴിഞ്ഞ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ തനിക്ക്  ഇഡിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതികരിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ