'മോദിക്ക് പ്രധാനമന്ത്രിയെന്ന ഈഗോ'- അണ്ണാഹസാരെ

മോദിക്ക് പ്രധാനമന്ത്രിയെന്ന ഈഗോയാണെന്ന് അഴിമതി വിരുദ്ധ നേതാവ് അണ്ണാ ഹസാരെ.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ അയച്ച 30 കത്തുകള്‍ക്ക് മറുപടി നല്‍കാത്തത് അതിന്റെ ലക്ഷമാണെന്ന് ഹസാരെ ആരോപിച്ചു. മോദിക്ക് ഞാനെന്ന അഹംഭാവമാണെന്നും ഹസാരെ പറയുന്നു.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കണ്ടിട്ടില്ലാത്ത സ്വീകാര്യതയാണ് അണ്ണാ ഹസാരെയുടെ റാലിക്ക് മഹാരാഷ്ട്രയില്‍ ലഭിച്ചത്.ഇത് കേന്ദ്ര സര്‍ക്കാരിനുള്ള തിരിച്ചടിയായിരിക്കുമെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു.

Read more

ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി നടത്തിയ പ്രക്ഷോഭ മാതൃക കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയും അവലംബിക്കും, മാര്‍ച്ച് 23 മുതല്‍ ഡല്‍ഹിയില്‍ പ്രക്ഷോഭ പരിപാടികള്‍ വീണ്ടും ആരംഭിക്കുമെന്നും ഹസാരെ പറഞ്ഞു.അതേസമയം, റാലികളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും താന്‍ വോട്ടു ചോദിക്കുകയല്ലെന്നും ഹസാരെ വ്യക്തമാക്കി.