'മോദിയ്ക്ക് ദൈവവുമായി നേരിട്ട് ബന്ധം'; വിദ്വേഷവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് വിദ്വേഷവും ഭയവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ല. ഹിന്ദുവിന്റെ പേരില്‍ രാജ്യത്ത് അക്രമവും വിദ്വേഷവും പടര്‍ത്തുന്നുവെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാഹുലിന്റെ അധിക്ഷേപം ഗൗരവകരമാണെന്നും മാപ്പ് പറയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിച്ചു തുടങ്ങിയത് പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു.

ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ശിവന്റെ അഭയ മുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. ദൈവവുമായി മോദിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് രാഹുല്‍ സഭയില്‍ പരിഹസിച്ചു. ഗാന്ധിജിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനേക്കാള്‍ വലിയ അറിവില്ലായ്മയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

ഇന്ത്യ മുന്നണിയെന്ന ആശയത്തെ കടന്നാക്രമിക്കുന്നുവെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ശിവന്റെ ചിത്രം സഭയില്‍ ഉയര്‍ത്തിയതിനെ സ്പീക്കര്‍ എതിര്‍ത്തിരുന്നു. രാഹുല്‍ സഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് സംസാരിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര മന്ത്രി അമിത്ഷായും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സഭയില്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് അഭയമുദ്രയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് പറഞ്ഞ അമിത്ഷാ രാഹുല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

Latest Stories

ഗായകനായി എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്..: വിനീത് ശ്രീനിവാസൻ

ക്യാമറയിലും ആർട്ടിലുമുള്ള പലരും മുഴുവൻ സമയവും വെള്ളത്തിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത്: ഷെഹ്നാദ് ജലാൽ

മഞ്ജു വാര്യരും വിശാഖും ഗായത്രി അശോകും ഒന്നിക്കുന്നു; സൈജു ശ്രീധരന്റെ ആദ്യ ചിത്രം 'ഫൂട്ടേജ്' തിയേറ്ററുകളിലേക്ക്

ആ സിനിമയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചപ്പോൾ, 'എഴുതിയെഴുതി പതംവന്നുതുടങ്ങിയല്ലോ' എന്നാണ് പറഞ്ഞത്: വിനീത് ശ്രീനിവാസൻ

സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്നത് അംഗീകരിക്കാൻ കഴിയില്ല: മുരളി ഗോപി

മെസി നിങ്ങൾ രോഹിത്തിനോട് പരാജയപ്പെട്ടിരിക്കുന്നു, വിക്ടറി പരേഡിന് പിന്നാലെ അഫ്ഗാൻ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ശരശയ്യയിലെ സിപിഎം ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ഒരു ടി 20 മത്സരം മാത്രം കളിച്ചിട്ട് മായാജാലം കാണിച്ച മുതൽ, ഇന്ത്യൻ വിജയത്തിന്റെ ക്രെഡിറ്റ് അയാൾക്ക് നൽകണം: ഇർഫാൻ പത്താൻ

'ദീപികയുടെ കുഞ്ഞ് ആ രണ്ട് ദിവസം ചിത്രീകരിച്ച രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്': നാഗ് അശ്വിൻ

ഒൻപത് വയസുകാരിയെ കൊന്ന് മൃതദേഹം കർപ്പൂരമിട്ട് കത്തിച്ച്16-കാരൻ; പ്രതി സ്ഥിരം കുറ്റവാളി, ഈ വർഷം മാത്രം നടത്തിയത് 20 മോഷണങ്ങൾ