ഇന്ത്യ-യുഎസ് ബന്ധം മറ്റേതെങ്കിലും പങ്കാളിത്തം പോലെ ഉള്ള ഒന്ന് മാത്രമല്ലെന്നും അതിലും വലിയതും അടുപ്പമേറിയതുമായ ബന്ധമാണെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യയിൽ ഇറങ്ങിയ ഉടൻ തന്നെ സബർമതി ആശ്രമം സന്ദർശിച്ചതിന് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ചെയ്തു. ട്രംപ് കുടുംബത്തെ മുഴുവൻ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും മോദി മൊട്ടേര സ്റ്റേഡിയത്തിൽ നമസ്‌തെ ട്രംപ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
നമസ്‌തേ ട്രംപിന് ആഴമേറിയ അർത്ഥമുണ്ടെന്നും ഈ സന്ദർശനം ഇരുരാജ്യങ്ങളുടെയും ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. അമേരിക്ക “സ്വതന്ത്രരുടെ നാട്”, ആണ് ഇന്ത്യ ലോകം ഒരു കുടുംബമാണെന്ന് വിശ്വസിക്കുന്നു. “അമേരിക്ക “സ്റ്റാച്യു ഓഫ് ലിബർട്ടി”യിൽ അഭിമാനിക്കുന്നു, ഇന്ത്യ “സ്റ്റാച്യു ഓഫ് യൂണിറ്റി”യിൽ അഭിമാനിക്കുന്നു.” മോദി പറഞ്ഞു.
ചരിത്രം ആവർത്തിക്കുകയാണെന്ന് ഞാൻ കരുതുന്നു. 5 മാസം മുമ്പ് ഞാൻ “ഹൗഡി മോദി” എന്ന പരിപാടിയിലൂടെ യുഎസ് യാത്ര ആരംഭിച്ചു, ഇന്ന് എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിൽ “നമസ്‌തെ ട്രംപുമായി” ഇന്ത്യൻ യാത്ര ആരംഭിക്കുന്നു, മോദി പറഞ്ഞു.