കോവിഡ് കേസുകൾ കൂടിയ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്

രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. രാജ്യത്ത് സജീവമായ കേസുകളിൽ 63 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ സംസ്ഥാനങ്ങളിലാണ് മൊത്തം കേസുകളിൽ 65.5 ശതമാനവും മരണ സംഖ്യയുടെ 77 ശതമാനവും. അടുത്തിടെ, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കേസുകളിൽ വർദ്ധനയുണ്ടായി. മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ 2.0 ശതമാനത്തിലധികം മരണനിരക്ക് ഉയർന്നതായി അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ 56.46 ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളും 90,000 ത്തിലധികം മരണവും സ്ഥിരീകരിച്ചിരുന്നു. യുഎസിന് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യം ഇന്ത്യയാണ്.

പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവ ഒഴികെയുള്ള ഈ സംസ്ഥാനങ്ങളുടെ പോസിറ്റീവ് നിരക്ക് ദേശീയ ശരാശരിയായ 8.52 ശതമാനത്തിന് മുകളിലാണ്.

12.42 ലക്ഷത്തിലധികം സജീവ കേസുകളും 33,000 ത്തിലധികം മരണവുമുള്ള മഹാരാഷ്ട്ര രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമായി തുടരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു