'മാതാവിന്റെ പേരിൽ ഒരു വൃക്ഷം, അട്ടപ്പാടിയിലെ കാർത്തുമ്പി കുടകൾക്ക് അനുമോദനം'; മോദിയുടെ മൻകിബാത്ത് പുനരാരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി ഒരു ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. മൂന്നാമതും അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മൻകി ബാത് പരിപാടിയിൽ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസം അർപ്പിച്ച് തിരഞ്ഞെടുപ്പിന്റ ഭാഗമായ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘം നിർമിക്കുന്ന കാർത്തുമ്പി കുടകളെ പ്രധാനമന്ത്രി വിശദമായി ലോകത്തിന് പരിചയപ്പെടുത്തി. ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവർക്ക് ആദരം അർപ്പിച്ച് സന്താളി ഗാനം പങ്കുവെച്ചു. മൻകി ബാത്ത് പരിപാടിയുടെ 111മത്തെ എപ്പിസോഡ് ആണ് ഇന്ന് നടന്നത്.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള മാതാവിന്റെ പേരിൽ ഒരു വൃക്ഷം, പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര യോഗാ ദിനാചരണം, ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെക്കുറിച്ചും പരാമർശിച്ചു. 2014 ഒക്ടോബറിലാണ് മൻകി ബാത്ത് ആരംഭിച്ചത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ