ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരന്‍: നരേന്ദ്ര മോദി

രാജ്യത്തുടനീളം കക്കൂസുകള്‍ നിര്‍മ്മിച്ച് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി വീണ്ടും കക്കൂസ് പ്രണയവുമായി രംഗത്ത്. ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണെന്ന് മോദി പൊതുപരിപാടിയില്‍ പറഞ്ഞു. കക്കൂസ് കാവല്‍ക്കാരനായി രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ധയില്‍ നടന്ന പരിപാടിയില്‍ മോദി പറഞ്ഞു.

“ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുമ്പ്  എന്നെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരെ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.” മോദി പറഞ്ഞു.

നേരത്തെ, രാജ്യത്തുടനീളം സുന്ദരമായ കക്കൂസുകള്‍ നിര്‍മ്മിച്ച് രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതുവഴി ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍