ഫ്രാന്‍സിസ് മാര്‍പ്പാപ്പ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ക്ക് ഉറപ്പ് നല്‍കി.ക്രിസ്മസ് ദിനത്തില്‍ സഭാപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച വിരുന്നിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കിയത്.
2024 മധ്യത്തിലോ 2025 ആദ്യ മാസമോ മാര്‍പ്പാപ്പ ഇന്ത്യയിലെത്തുന്നുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
60ഓളം ക്രൈസ്തവ മതമേലധ്യക്ഷന്‍മ്മാരാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയത്.
രാജ്യത്തിന് ക്രൈസ്തവ വിശ്വാസികള്‍ നിസ്തുല സേവനമാണ് നല്‍കിയിട്ടുള്ളത് . വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ക്രൈസ്തവ സഭാധ്യക്ഷന്‍മ്മാരോട് സംസാരിക്കവേ വ്യക്തമാക്കി. മണിപ്പൂരോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല.
കേരളം, ഗോവ, വടക്കു കിഴക്കാന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലെ ക്രൈസ്തവ സഭാ പ്രതിനിധികളാണ് പ്രധാമന്ത്രിയുടെ വീട്ടില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തത്. ഇതാദ്യമായാണ് മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്നൊരുക്കുന്നത്.