മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഒരു മലയാളി കൂടി. സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മലയാളി കൂടി കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്. കോട്ടയം കാണക്കാരി സ്വദേശി ജോര്‍ജ്ജ് കുര്യനാണ് മന്ത്രിസഭയിലേക്കെത്തുന്ന രണ്ടാമത്തെ മലയാളി.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ്ജ് കുര്യന്‍. ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ പദവിയിലേക്കെത്തുന്ന ആദ്യ മലയാളി അയിരുന്നു ജോര്‍ജ്ജ് കുര്യന്‍. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്നീ പദവികളും ജോര്‍ജ്ജ് കുര്യന്‍ അലങ്കരിച്ചിട്ടുണ്ട്.
ജോര്‍ജ്ജ് കുര്യന്റെ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ്ജ് കുര്യന്‍ മന്ത്രിസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നിയമസഭ തിരഞ്ഞെടുപ്പിലും ജോര്‍ജ്ജ് കുര്യന്‍ മത്സരിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലൂടെയും സുപരിചിതനാണ് ജോര്‍ജ്ജ് കുര്യന്‍.
ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയാകുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സുരേഷ്‌ഗോപി മോദി മന്ത്രിസഭയിലേക്കെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി സുരേഷ്‌ഗോപിയും കുടുംബവും ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.