മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ഇന്ത്യ മുന്നണിയുടെ സംയുക്ത റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

നിങ്ങള്‍ കുറിച്ചുവച്ചോളൂ ഇനി നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ബിജെപിയ്ക്ക് ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടി നേരിടും. ജനങ്ങള്‍ ഒരു മാറ്റം ഇതോടകം മനസില്‍ ചിന്തിച്ച് കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി നിരവധി പ്രസംഗങ്ങള്‍ നടത്തിയെങ്കിലും അംബാനിയുടെയോ അദാനിയുടെയോ പേര് ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആരാണോ ഭയപ്പെട്ട് തുടങ്ങുന്നത് അവര്‍ തന്നെ രക്ഷിക്കാന്‍ വരുമെന്ന് കരുതുന്നവരുടെ പേരുകള്‍ പറയാന്‍ തുടങ്ങും. ഇത്തരത്തില്‍ മോദി തന്റെ സുഹൃത്തുക്കളുടെ പേരുകളാണ് ഇപ്പോള്‍ പറയുന്നത്. അദാനി-അംബാനി എന്നെ രക്ഷിക്കൂ എന്നാണ് മോദി പറയുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പിലെത്തിയെന്നായിരുന്നു മോദി തെലങ്കാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആരോപിച്ചത്. രാഹുല്‍ ഗാന്ധിയ്ക്ക് നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണ് ഇരുവര്‍ക്കുമെതിരെ മിണ്ടാത്തതെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

Latest Stories

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം