ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ്‌ ഹര്‍ജി സമർപ്പിച്ചത്. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.

സംഭവത്തിൽ ദുരൂഹതകൾ തുടരുകയാണ്. പണം കണ്ടെത്തിയ മുറി തുറന്നു കിടക്കുകയായിരുന്നു എന്നാണ് യശ്വന്ത് വർമ്മയുടെ വിശദീകരണം. എന്നാൽ മുറി പൂട്ടിയാണ് കിടന്നതെന്നായിരുന്നു ഡൽഹി പൊലീസിന്റെ റിപ്പോർട്ട്. മാർച്ച്‌ 14 രാത്രി 11.30 ഓടെ കണ്ടെത്തിയ പണത്തെ കുറിച്ച് ഡൽഹി പൊലീസ് കമ്മീഷ്ണർ ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് മാർച്ച്‌ 15 വൈകീട്ട് 4.30 ഓടെയാണ്‌.

അതേസമയം സംഭാവത്തിൽ എഫ്ഐആർ ഡൽഹി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി ഉടൻ നടപടികൾ ആരംഭിക്കും.

Latest Stories

മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; 'വാക്സിൻ നയം ഇന്ത്യയെ ലോകനേതൃ പദവിയിലേക്ക് ഉയർത്തി', കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ലേഖനം

CSK UPDATES: ലേലം കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചതിന്റെ വിപരീതമാണ് ഇപ്പോൾ നടക്കുന്നത്, സഹതാരത്തെ കുറ്റപ്പെടുത്തി ഋതുരാജ് ഗെയ്ക്വാദ്; തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് ആ കാര്യം

എംഡിഎംഎയുമായി എത്തിയ സിനിമ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ