രാജ്യതലസ്ഥാനത്തും മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 31വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മൗലാന ആസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തിന് പുറത്ത് ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആള്‍ക്കാണ് മങ്കിപോക്‌സ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
കേരളത്തില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കൊല്ലം, കണ്ണൂര്‍,മലപ്പുറം എന്നീ ജില്ലകളിലേക്ക് എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്.
അതേസമയം മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്ല്യുഎച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.