സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം; വാഗ്ദാനം നടപ്പിലാക്കി ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍

ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി മുഖ്യമന്ത്രി രേഖ ഗുപ്ത. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ചായിരുന്നു പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

മഹിള സമൃദ്ധി പദ്ധതിയ്ക്കായി മന്ത്രിസഭ 5,100 കോടി വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മുഖ്യമന്ത്രി രേഖ ഗുപത് പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. 18നും 60നുമിടയില്‍ പ്രായമുള്ള സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

]മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ള 18നും 60നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മഹിള സമൃദ്ധി പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കുവാന്‍ ഉടന്‍ തന്നെ വെബ്‌സൈറ്റും അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

Read more

രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കും. മന്ത്രിമാരായ ആശിഷ് സൂദ്, വിരേന്ദ്രര്‍ സച്ച്‌ദേവ, കപില്‍ ശര്‍മ്മ തുടങ്ങിയവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്.