നോട്ടയേക്കാള്‍ കുറവ് വോട്ടുകള്‍; മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റു; കറുത്ത കുതിരയാകുമെന്ന് പ്രവചനം പാളി; ജമ്മു കാശ്മീരില്‍ പാര്‍ട്ടിയുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് ഗുലാം നബി

ജമ്മു കാശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒറ്റ സീറ്റില്‍പോലും വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ തന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡി.പി.എ.പി) പിരിച്ചുവിട്ടതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്.

ഡിപിഎപി ചെയര്‍മാനായ ഗുലാം നബി ആസാദ് സംസ്ഥാന, ജില്ല, ബ്ലോക്ക് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടി യൂണിറ്റുകളും മുതിര്‍ന്ന നേതാക്കളുടെ സ്ഥാനങ്ങളും പിരിച്ചുവിട്ടതായി ചെയര്‍മാന്റെ സെക്രട്ടറി ബഷീര്‍ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ കമ്മിറ്റികള്‍ യഥാസമയം പുനഃസംഘടിപ്പിക്കും.

കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് വിട്ട ശേഷമാണ് ആസാദ് തന്റെ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ലോക്സഭയിലും നിയമസഭയിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഗുലാം നബി ആസാദിന്റെ ഈ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 ല്‍ 23 സീറ്റുകളിലും മത്സരിച്ച ആസാദിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

നിയമസഭ തിരഞ്ഞെടുപ്പില്‍ ആസാദിന്റെ പാര്‍ട്ടിയുടെ പകുതിയോളം സ്ഥാനാര്‍ഥികള്‍ക്കും നോട്ടയേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആസാദിന്റെ സ്വന്തം ജില്ലയായ ദോഡയിലെ ദോഡ വെസ്റ്റില്‍ പോലും ദയനീയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. ഇതോടെയാണ് പാര്‍ട്ടി പിരിച്ചുവിട്ടിരിക്കുന്നത്.

Latest Stories

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍

പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; യുപി സ്വദേശി ഹരിയാനയില്‍ പിടിയിലായി

ജനാധിപത്യ അതിജീവന യാത്ര; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

'സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്'; നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് വി ടി ബൽറാം