ഗുജറാത്തില്‍ തൂക്കുപാലം തുറന്നത് ലാഭക്കൊതിയോടെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, മരണസംഖ്യ 141

ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാല ദുരന്തത്തില്‍ മരണസംഖ്യ 141 ആയെന്ന് സര്‍ക്കാര്‍. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സിങ് വി പറഞ്ഞു.

അതേസമയം, തൂക്കുപാലം തുറന്നത് നിയമ വിരുദ്ധമായാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നവീകരണത്തിന് ശേഷം തൂക്കുപാലം വീണ്ടും തുറന്നത് അനുമതി ഇല്ലാതെയാണ്. ഫിറ്റ്നസ് ഉള്‍പ്പടെയുള്ള രേഖകള്‍ ലഭിച്ചിരുന്നില്ല. ഛട്ട് പൂജാ ദിനത്തിലെ വലിയ വരുമാനം പ്രതീക്ഷിച്ചായിരുന്നു ധൃതി പിടിച്ച് തൂക്കുപാലം തുറന്നത്.

മച്ചു നദിക്ക് കുറുകെ ഉള്ള തൂക്കുപാലം ആണ് തകര്‍ന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അഞ്ഞൂറിലേറെ പേരാണ് അപകട സമയത്ത് പാലത്തില്‍ ഉണ്ടായിരുന്നത്. 140ലേറെ വര്‍ഷം പഴക്കമുണ്ട് ഗുജറാത്തിലെ മോര്‍ബിയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്.

അറ്റകുറ്റ പണികള്‍ക്ക് ശേഷം ബുധനാഴ്ചയാണ് ഈ തൂക്കുപാലം വീണ്ടും തുറന്നത്. കഴിഞ്ഞ നാലു ദിവസമായി പാലം കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അഞ്ഞൂറിലേറെ പേര്‍ പാലത്തില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍പ്പെട്ട് നദിയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് ഉത്തരവിട്ട പ്രധാന മന്ത്രി അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Latest Stories

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും