ഗുജറാത്തില്‍ 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ് മരിച്ചവരുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി.
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഇടക്കാല നഷ്ടപരിഹാരം നാലാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍ അനാഥരായ ഏഴു കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Read more
മാച്ചു നദിയ്ക്ക് കുറുകെ സ്ഥാപിച്ച പാലം അറ്റകുറ്റപണികള്‍ക്ക് ശേഷം 2022 ഒക്ടോബര്‍ 26 നാണ് തുറന്ന് കൊടുത്തിരുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം അപകടം സംഭവിക്കുകയായിരുന്നു. 12 മാസങ്ങള്‍ക്ക് ശേഷം തുറന്ന് കൊടുക്കേണ്ട പാലം 7 മാസങ്ങള്‍ക്കുള്ളില്‍ തുറന്ന് നല്‍കുകയായിരുന്നു.