രാജ്യത്ത് പത്ത് വയസിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾ കോവിഡ് ബാധിതൻ, മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം പേർക്ക് രോഗബാധ: ഐ.സി.എം.ആർ

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കോവിഡ് ബാധിതൻ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  നടത്തിയ സിറോ സർവേയിലാണ് കണ്ടെത്തല്‍. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 29082 പേരെയാണ് രണ്ടാം സിറോ സർവേയിൽ  പരിശോധനക്ക്ര് വിധേയമാക്കിയത്. സർവേയിൽ നഗരത്തിലെ ചേരികളിൽ 15.6 ശതമാനമാണം വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ചേരിയല്ലാത്ത പ്രദേശങ്ങളിൽ വൈറസ് സാന്നിദ്ധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം പേർക്ക് കോവിഡ് ബാധിച്ചുവെന്നും സിറോ സർവേ സൂചിപ്പിക്കുന്നു. രോഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. വരാനിരിക്കുന്ന മാസങ്ങളിൽ ജനങ്ങൾ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും തിരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തിലാണ് നിർദേശം.

ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ നടന്ന സർവേയിൽ 6.6 ശതമാനം ആളുകളുടെയും പരിശോധനാഫലം പോസിറ്റീവായതായി സൂചന നൽകുന്നു. പ്രായപൂർത്തി ആയവരിൽ 7.1 ശതമാനം പേർക്കും കോവിഡ് വന്നതായും സർവേ ഫലം വ്യക്തമാക്കി.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍