റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. യുദ്ധം, തീവ്രവാദം, നക്സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാൾ കൂടുതലാണ് ഇന്ത്യയിലെ കണക്കെന്നും നിതിൻ ഗഡ്കരി. റോഡ് എഞ്ചിനീയർമാരെയും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി. അതേസമയം റോഡ് പദ്ധതികൾക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടുകളിലെ അപാകം ബ്ലാക്ക്‌സ്‌പോട്ടുകളുടെ വർദ്ധനവിന് കാരണമായതായും നിതിൻ ഗഡ്കരി പറഞ്ഞു.
എഫ്ഐസിസിഐ റോഡ് സേഫ്റ്റി അവാർഡുകളുടെയും കോൺക്ലേവ് 2024-ൻ്റെയും ആറാം പതിപ്പിൽ സംസാരിക്കുന്നതിനിടയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ പ്രതിവർഷം 500,000 അപകടങ്ങൾ സംഭവിക്കുന്നുവെന്നും 1,50,000 മരണങ്ങളും 300,000 പേർക്ക് പരിക്കേൽക്കുന്നതായും ഗഡ്കരി പറഞ്ഞു. ഇത് രാജ്യത്തിൻ്റെ ജിഡിപിയിൽ മൂന്ന് ശതമാനം നഷ്ടമുണ്ടാക്കുന്നു. അപകടങ്ങളിൽ ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് വളരെ സാധാരണമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അതേസമയം റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുകൾക്കും ഡ്രൈവർമാർക്കും പുതിയ കോഡുകൾ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് യഥാസമയം ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തുന്നതിന് ഐഐടിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.
റോഡപകടങ്ങളുടെ ഉയർന്ന തോത് കുറയ്ക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ആംബുലൻസുകൾക്കും അവയുടെ ഡ്രൈവർമാർക്കും പുതിയ കോഡുകൾ തയ്യാറാക്കുന്നു. നൂതന രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പാരാമെഡിക്കുകളെ പരിശീലിപ്പിക്കുന്നതിൽ ഈ കോഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കും, കൂടാതെ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ വരെ വൈകിപ്പിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി കൂടിയാലോചനകൾ നടന്നുവരികയാണെന്ന് ഗഡ്കരി സൂചിപ്പിച്ചു.