മോട്ടോ വ്‌ളോഗര്‍മാര്‍ക്കുള്ള പണി വരുന്നുണ്ട്; അപകടകരമായി വാഹനം ഓടിക്കുന്ന 92 പേര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്

ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. അപകടകരമായി ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച് അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തമിഴ്‌നാട് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിച്ച് അപകടകരമായി വാഹനം ഓടിക്കുന്നവരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി കഴിഞ്ഞു.

പട്ടികയില്‍ ഇടം നേടിയ 92 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ എഡിജിപി ശിപാര്‍ശ ചെയ്തു. അടുത്തിടെ ഇത്തരത്തില്‍ അപകടകരമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്തിരുന്നു. വൈകുണ്ഠവാസന്‍ എന്ന വ്‌ളോഗര്‍ ടിടിഎഫ് വാസനാണ് അപകടകരമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചത്. ബംഗളൂരു – ചെന്നൈ ദേശീയപാതയിലാണ് വാസന്‍ അപകടം സൃഷ്ടിച്ചത്.

ട്വിന്‍ ത്രോട്ട്‌ലേഴ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോ വ്‌ളോഗറാണ് ഇയാള്‍. അപകടത്തില്‍ പരിക്കേറ്റ വാസനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പ്രതി കുറച്ചുകാലം ജയിലില്‍ കിടക്കട്ടെ എന്നായിരുന്നു കോടതി പറഞ്ഞത്.

വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് 10 വര്‍ഷത്തേക്ക് തമിഴ്നാട് ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ 6ന് ആയിരുന്നു ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ ഓഫീസ് ഉത്തരവിട്ടത്. വാസന്റെ അപകടകരമായ ഡ്രൈവിംഗിനും അഭ്യാസ പ്രകടനങ്ങള്‍ക്കും യൂട്യൂബില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതേ സമയം ഇത്തരം വീഡിയോകള്‍ കാണുന്നവരില്‍ കൂടുതലും 18 വയസിന് താഴെയുള്ളവരാണെന്നത് പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്