Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കാലു മാറല്ലേ…കൂറുമാറ്റത്തെ അതിജീവിക്കാന്‍ ക്ലാസ് മുറി ഒരുക്കി മധ്യപ്രദേശ് നിയമ സഭ

, 1:20 pm

കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്തൊക്കെ? എങ്ങിനെയൊക്കെ ഇതിനെ അതിജീവിക്കാം? തുടങ്ങി നിയമസഭയില്‍ അംഗങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ എം എല്‍ എ മാര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ ഒരു പ്രത്യേക സെഷന്‍ തന്നെ വിളിച്ച മധ്യപ്രദേശ്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കാന്‍ നിയമസഭ തീരുമാനിച്ചത്. 230 അംഗ നിയമസഭയില്‍ 114 അംഗങ്ങളുള്ള കോണ്‍ഗ്രസ് എസ് പി -ബിഎസ്പി അംഗങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷമായ 121 എത്തിക്കുകയായിരുന്നു.

ബിജെപിയ്ക്ക് 109 അംഗങ്ങളുണ്ട്. പുതിയ ബോധവത്കരണത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ചുള്ള ബുക്ക്‌ലെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പതിനഞ്ച് വര്‍ഷക്കാലം അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയാണ് കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. അധികാരത്തില്‍ വന്ന അന്നു മുതല്‍ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒരു കോണ്‍ഗ്രസ് എം എല്‍എയ്ക്ക് നൂറു കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തു എന്ന വാര്‍ത്ത നേരത്തെ വിവാദമായിരുന്നു. നിലവിലെ നിയമമനുസരിച്ച് മൂന്നിലൊന്ന് അംഗങ്ങളെങ്കിലും കൂറു മാറിയാലെ നിയമ പ്രാബല്യമുണ്ടാവൂ. ഇതനുസരിച്ച് കോണ്‍ഗ്രസില്‍ 38 പേരും ബിജെപിയില്‍ 36 പേരും കൂറുമാറേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം അംഗങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രത്യേക ക്ലാസ് എന്ന ലക്ഷ്യത്തോടെ സെഷന്‍ വിളിക്കുന്നത്.

Advertisement