ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകള്‍ ഓ​ഗസ്റ്റിൽ

ആദ്യ ഇലക്ട്രിക്ക് എസി ഡബിള്‍ ഡെക്കര്‍ ബസ് മുംബൈയിൽ. പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ടുള്ള ഇലക്ട്രിക് ബസുകള്‍ ഓ​ഗസ്റ്റ് ആദ്യവാരം നിരത്തിലിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു ബസ്സില്‍ പരമാവധി 78 മുതൽ 90 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. പ്രതിദിന യാത്രക്കാരുടെ എണ്ണം 31 ലക്ഷത്തിലധികമാണ്. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ കൂടുതല്‍ ഡെബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക്കേണ്ടിവരും.

ബ്രിഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ബസുകളുടെ ഉദ്ഘാടന ചടങ്ങ് നടത്തുക. ബെസ്റ്റിന്റെ ഡബിൾ ഡെക്കർ ബസുകൾ വൈദ്യുതി അല്ലെങ്കിൽ ഹൈഡ്രജൻ ഇന്ധന സെല്ലുകളിലാണ് ഓടുക.ബെസ്റ്റ് ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ ബസുകളും ഇലക്ട്രിക് ബസ്സുകളായിരിക്കുമെന്ന് 2021 ഒക്ടോബറില്‍ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ പറഞ്ഞിരുന്നു.

2028 ഓടെ ബെസ്റ്റിന്റെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ബസുകളാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഓടെ ഇലക്ട്രിക് വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ള 15% പൊതുഗതാഗതമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ്, മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ പറയുന്നത്

നിലവില്‍, മുംബൈയില്‍ 16 റൂട്ടുകളിലായി 48 നോണ്‍ എസി ഡബിള്‍ ഡെക്കറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 900 ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ ഇറക്കാനാണ് തീരുമാനം. ഈ വര്‍ഷാവസാനത്തോടെ 225 ബസുകള്‍ നിരത്തിലിറക്കാനാവുമെന്ന് സര്‍ക്കാരിന്റെ പ്രതീക്ഷ.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ