മഹാരാഷ്ട്ര ദളിത് കലാപം: ജിഗ്നേഷ് മേവാനിക്ക് മുബൈയില്‍ വിലക്ക്

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലശാല വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന, ദേശീയതലത്തിലെ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പരിപാടി മുംബൈ പോലീസ് റദ്ദ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലുണ്ടായ ദളിത് കലാപത്തിന്റെ തലേദിവസം മേവാനിയും ഉമര്‍ ഖാലിദും പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരില്‍ പരാതി ലഭിച്ചിരുന്നുവെന്ന ന്യായത്തിലാണ് പരിപാടി റദ്ദ് ചെയ്തത്.

ജിഗ്നേഷ് മേവാനിയേയും ഉമര്‍ ഖാലിദിനെയുമാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്.നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയാണിത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നു പരിപാടി റദ്ദ് ചെയ്തുവെന്നു- ഛത്ര ഭാരതിയുടെ വൈസ് പ്രസിഡണ്ടും പരിപാടിയുടെ സംഘാടകനുമായ സാഗര്‍ ബലേറോ പറയുന്നു.

ഐപിസി സെക്ഷന്‍ 149 പ്രകാരം ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്.
ഈ സെക്ഷന്‍ പ്രകാരം അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ല. പരിപാടി റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പരിപാടിയില്‍ പങ്കെടുക്കാന്‍ 100ഓളം വിദ്യാര്‍ത്ഥികളാണ് എത്തിയത്.

പ്രകോപനപരമായി പ്രസംഗിച്ചതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയെന്നാണ് വിവരം. ഭീമ കോരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികദിനാഘോഷത്തിനായി പൂനെയില്‍ എത്തിയ ദളിത് സംഘടന പ്രവര്‍ത്തകരെയാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 1818ല്‍ മേല്‍ജാതിക്കാര്‍ക്കെതിരേ ദളിതുകള്‍ നേടിയ യുദ്ധ വിജയത്തിന്റെ അനുസ്മരണമാണിത്.  ഡിസംബര്‍ 31 ന് മേവാനിയും ഉമര്‍ ഖാലിദും നടത്തിയ പ്രസംഗം പ്രകോപനമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്