തമിഴ്നാട്ടിൽ വീടിന് പുറത്ത് കിടന്നുറങ്ങിയ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട്ടിൽ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി.വെല്ലൂരിലാണ് സംഭവം. സ്വന്തം വീടിന് പുറത്ത് കിടന്നുറങ്ങിയ 65 കാരനെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെൽവമാണ് കൊല്ലപ്പെട്ടത്.

രാത്രി മദ്യപിച്ചെത്തിയ ശെൽവത്തെ വീട്ടിൽ കയറ്റാൻ മകൾ തയ്യാറായില്ല. തുടർന്ന് വീടിന്റെ വരാന്തയിലാണ് ഇയാൽ കിടന്നുറങ്ങിയത്. രാവിലെ വെട്ടേറ്റുമരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു.

ലത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശെൽവവും അയൽക്കാരും ബന്ധുക്കളുമായ ചിലരും തമ്മിൽ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസിന് സംശയമുണ്ട്.

പ്രഥമിക അന്വേഷണത്തിൽ നിന്ന് കാര്യമായ വിവിരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാത്രിയിൽ ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഫോറൻസിക് തെളിവുകളിലാണ് പൊലീസിന്റെ പ്രതീക്ഷ.

Latest Stories

IPL 2025: കോഹ്‌ലിയും രോഹിതും ധോണിയും ഒന്നും അല്ല, എനിക്ക് ഭീഷണി സൃഷ്‌ടിച്ചത് അവന്മാർ രണ്ട് പേരാണ്: യുസ്‌വേന്ദ്ര ചാഹൽ

'Thank you my friend, President Trump'; ട്രൂത്ത് സോഷ്യലിൽ ആദ്യപോസ്റ്റുമായി നരേന്ദ്രമോദി

ലിംഗമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ പിന്തുണ; രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കുന്നുണ്ടെന്ന് മന്ത്രി; കേരളത്തില്‍ ട്രാന്‍സ് സമൂഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്ന് ആര്‍ ബിന്ദു

'ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ നിർബന്ധിക്കരുത്'; ഹൈക്കോടതി

തലൈവര്‍ കണ്ടിട്ട് ബാക്കിയുള്ളവര്‍ കണ്ടാല്‍ മതി; ട്രെയ്‌ലര്‍ ആദ്യം കണ്ട് രജനികാന്ത്, പോസ്റ്റുമായി പൃഥ്വിരാജ്

അമ്പോ....! വീണ്ടും റെക്കോർഡിട്ട് സ്വർണവില, പവന് 66,000

'വിപ്ലവ ഗാനം ക്ഷേത്രത്തിന്‍റെ പവിത്രത കളങ്കപ്പെടുത്തി'; കടയ്ക്കൽ ഉത്സവത്തിൽ വിപ്ലവ ഗാനം പാടിയതിൽ ഹൈക്കോടതിയിൽ ഹർജി

IPL 2025: ചെന്നൈ 5 ഐപിഎൽ കിരീടം നേടിയപ്പോൾ ആർസിബി ഒന്ന് പോലും ജയിക്കാത്തതിന് അത് കാരണം, ടീമിന്റെ ഏറ്റവും വലിയ പ്രശ്നം....; ഷദാബ് ജകാതി പറഞ്ഞത് ഇങ്ങനെ

മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ പ്രയാസമില്ലായിരുന്നു, പക്ഷെ അന്ന് നിയന്ത്രണങ്ങള്‍ ഉണ്ടായി.. ലാലേട്ടന് ഇത് അറിയാമായിരുന്നു: പൃഥ്വിരാജ്

പൗരത്വ സമരത്തിന്റെ അനുസ്മരണ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചതിൽ നടപടി; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പ്രത്യേക വ്യവസ്ഥകളോടെ പിൻവലിച്ച് ഡൽഹി ജാമിയ മില്ലിയ സർവകലാശാല