പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണ ഏറുന്നതായി സര്‍വ്വെ. ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് രാഹുല്‍ നരേന്ദ്രമോദിയെ മറികടന്ന് മുന്നിലെത്തിയതായി പറയുന്നത്.
രാജ്യത്തെ പട്ടികജാതിക്കാര്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലുമാണ് രാഹുലിന് പ്രിയമേറുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മോദിക്കനുകൂലമായി നിന്നിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത പട്ടികജാതിക്കാര്‍ക്കിടയില്‍ 44 ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്നാണ് അഭിപ്രായപ്പെട്ടത്. 41 ശതമാന പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്.
റഫാല്‍ ഇടപാട് അഴിമതിയായി ജനങ്ങളിലേക്ക്് എത്തിയ ജനുവരിക്കു ശേഷമാണ് പട്ടികജാതിക്കാര്‍ക്കിടയില്‍ രാഹുലിന്റെ ജനപ്രീതിയില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയുണ്ടായത് . ഇതേ കാലയളവില്‍ മോദിയുടെ പിന്തുണ ആറു ശമതാനം ഇടിഞ്ഞതായും സര്‍വേ പറയുന്നു.
Read more
രാജ്യത്തെ മുസ്ലിം സമുദായത്തിലെ 61 ശതമാനവും രാഹുലിനെയാണ് പ്രധാനമന്ത്രിപദത്തിലേക്കു പിന്തുണച്ചത്. ജനുവരിയില്‍ ഇത് 57 ശതമാനമായിരുന്നു. പതിനെട്ടു ശതമാനമാണ് മോദിക്കു മുസ്ലിംകള്‍ക്കിടയിലെ പിന്തുണ. ജനുവരിയില്‍ ഇത് 17 ശതമാനമായിരുന്നു