ജയ് ശ്രീറാം വിളിക്കാന്‍ വിസ്സമ്മതിച്ച മുസ്ലിം ബാലനെ തീ കൊളുത്തിയതായി പരാതി, കേസെടുക്കാതെ പൊലീസ്

ജയ് ശ്രീറാം വിളിക്കാന്‍ വിസ്സമ്മതിച്ച മുസ്ലിം ബാലനെ ഉത്തര്‍പ്രദേശില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ചന്ദൗലി ജില്ലയിലാണ് നാല് പേര്‍ ചേര്‍ന്ന് 15 വയസ്സുകാരനെ തീ കൊളുത്തിയത്. 45 ശതമാനം പൊള്ളലേറ്റ ബാലനെ കബീര്‍ ചൗരാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലംഗ സംഘം തന്നോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെനനും നിരസിച്ചപ്പോള്‍ മര്‍ദ്ദിച്ച് തീ കൊളുത്തുകയായിരുന്നെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പൊലീസ് ബാലന്റെ ആരോപണം നിരസിച്ചു. ബാലന്‍ സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസ് വാദം. പരസ്പരവിരുദ്ധമായ മൊഴിയാണ് കുട്ടി നല്‍കുന്നതെന്നും പൊലീസ് പറയുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന് തീ കൊളുത്തിയെന്ന കുട്ടിയുടെ മൊഴി തെറ്റാണെന്ന് ചന്ദൗലി എസ്.പി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എ.ന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുട്ടി പറയുന്നതെന്നും തീ കൊളുത്തിയെന്നു പറയുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പേര്‍ തട്ടിക്കൊണ്ടു പോയാണ് തന്നെ ആക്രമിച്ചതെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു